Channel 17

live

channel17 live

വിദ്യാഭ്യാസ അവാർഡ് വിതരണം

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബന്ധുകളിൽ പഠിച്ച് പത്താംതരം പരീക്ഷ മികച്ച രീതിയിൽ വിജയിച്ച വിദ്യാർത്ഥികൾക്കും, മികച്ച വിജയം നേടിയ എസ് സി / എസ് ടി വിദ്യാർത്ഥികൾക്കുമായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ എംഎൽഎ വിതരണം ചെയ്തു .

ആകെ മുപ്പത്തിരണ്ട് വിദ്യാർത്ഥികളാണ് ക്യാഷ് അവാർഡ് സഹിതമുള്ള പുരസ്കാരങ്ങൾക്ക് അർഹരായത്. അഷ്ടമിച്ചിറ സർവീസ് ബാങ്ക് സഹകരണ ബാങ്ക് പ്രവർത്തന പരിധിയിലെ 100% വിജയം കരസ്ഥമാക്കിയ മാള സെൻറ് ആൻറണീസ് ഹൈസ്കൂളിനും, അഷ്ടമിച്ചിറ ഗാന്ധി സ്മാര ഹൈസ്കൂളിനും സമ്മേളനത്തിൽ മെമൻ്റോ നല്കി ആദരിച്ചു.
ബാങ്ക് പ്രസിഡണ്ട് വി എം വത്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യാതിഥി ആയിരുന്നു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, വൈസ് പ്രസിഡണ്ട് ടി പി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ നബീസത്ത് ജലീൽ, ജയ ബിജു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു അശോക് , സാബു പോൾ എടാട്ടുകാരൻ , ജോർജ് നെല്ലിശ്ശേരി, ഉഷ ബാലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സമ്മേളനത്തിന് ബാങ്ക് ഡയറക്ടർ കെ വി ഡേവീസ് സ്വാഗതവും സെക്രട്ടറി എൻ എസ് സനുഷ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!