സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിൻ്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് നിർവഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ടി.ബി ദയാനന്ദൻ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ ഭാഗ്യക്കുറി ഓഫീസർ സിനി പി ഇലഞ്ഞിക്കൽ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ സുജാത പി , ട്രേഡ് യൂണിയൻ തുടങ്ങിയവർ സംസാരിച്ചു.
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു
