Channel 17

live

channel17 live

വിദ്യാര്‍ഥികളില്‍ അഭിനയ പാഠം പകര്‍ന്ന് അഭിനയക്കളരി ശ്രദ്ധേയമായി

കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അഭിനയക്കളരി വാര്‍ഡ്‌ മെമ്പര്‍ കെ.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അഭിനയക്കളരിയില്‍ നാടക – സിനിമാ അഭിനേതാവ് രഞ്ജു കാര്‍ത്ത്യായനി ക്ലാസ്സെടുക്കുന്നു.

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനയ പാഠങ്ങള്‍ പകര്‍ന്ന്‍ നല്‍കിയ അഭിനയക്കളരി ശ്രദ്ധേയമായി. നാലാം ക്ലാസ് മുതല്‍ ഏഴാംക്ലാസ് വരെയുള്ള 120 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുട്ടികളുടെ അഭിനയ ശേഷി കണ്ടെത്താനും പരിപോഷിപ്പിക്കാനും അഭിനയ കലയോട് താത്പര്യം വര്‍ധിപ്പിക്കാനും സാധിക്കുന്ന വിധമാണ് പരിശീലനം നടത്തിയത്. വാര്‍ഡ്‌ മെമ്പര്‍ കെ.കൃഷ്ണകുമാര്‍ അഭിനയക്കളരി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എ.വി.പ്രകാശ് അധ്യക്ഷനായി. സിനിമാ- നാടക അഭിനേതാവ് രഞ്ജു കാര്‍ത്ത്യായനി ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കി. നാടക രചയിതാവും അഭിനേതാവുമായ എം.എ.രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. എസ്.എം.സി.ചെയര്‍മാന്‍ ടി.എ.അനസ്, പി.ടി.എ.അംഗങ്ങളായ കെ.എസ്.സുഷില്‍, ഷിഹാബ് ഉസ്മാന്‍,രവിചന്ദ്രന്‍ താണിയത്തുകുന്ന്, സന്തോഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക പി.എസ്.ഷക്കീന സ്വാഗതവും എം.പി.ടി.എ. പ്രസിഡന്റ് ഗ്രീഷ്മ സ്റ്റീവ് നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!