മാള പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു.
മാള:- സ്നേഹഗിരി ഹോളി ചൈൽഡ് സി. ഇ ‘എം.എച്ച്.എസ്.എസിൽ രാജ്യത്തിനുവേണ്ടി ജീവൻ ഹോമിച്ച ധീര ജവാന്മാർക്ക് പ്രണാമം അർപ്പിക്കുന്നതിനും, നാടിന് വേണ്ടി സേവനം ചെയ്ത രക്ഷിതാക്കളായ ജവാന്മാരെ ആദരിക്കുന്നതിനും വേണ്ടി കാർഗിൽ ദിനാഘോഷം സംഘടിപ്പിച്ചു.മാള പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ. ബി. വി അരുൺ കുമാർ മുഖ്യ അതിഥിയായി. സ്കൂൾ പ്രിൻസിപാൾ സി. ഫ്ലോറൻസ് അധ്യക്ഷം വഹിച്ചു. സ്കൂൾ ലീഡർസാവിയോൺ ഏ.എസ് സ്വാഗതവും, അസിസ്റ്റൻ്റ് ലീഡർ ഫെമിൻ ഇ ‘എഫ്.നന്ദിയും പറഞ്ഞു. രക്ഷിതാക്കളും ജവാന്മാരുമായ ജോർജ്, കുഞ്ഞവറ ആൻ്റണി വി.എ, സുധാകരൻ ,ചന്ദ്രബോസ്, സജി കെ. പി എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. പി.ടി.എ പ്രസിഡൻ്റ് ബിനു കാളിയാടൻ മെമ്മൻ്റോ നൽകി ആദരിച്ചു. പ്രിൻസിപ്പൽ സി. ഫ്ലോറൻസ് സ്കൂൾ സീഡ് ക്ലബ് അംഗങ്ങളും സ്കൗട്ട്, ഗൈഡ്, റെഡ് ക്രോസ് വിഭാഗവും പരിപാടികൾക്ക് നേതൃത്വം നൽകി.