ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ്, ബികോം പ്രൊഫഷണൽ, ബികോം ടാക്സേഷൻ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ജെ ബി എജ്യുഫ്‌ളൈ സ്റ്റഡി എബ്രോടുമായി സഹകരിച്ചു ടോക്ക് ഷോ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മോട്ടിവേഷണൽ സ്പീക്കർ ശ്രീ പ്രവീൺ ചിറയത്തു വിദ്യാർത്ഥികളുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജെ ബി എജ്യുഫ്‌ളൈ ഡയറക്ടർ ബിജു വർഗീസ് ‘വാട്ട് നെക്സ്റ്റ് ‘ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. ടി വിവേകാനന്ദൻ, വകുപ്പ് മേധാവികളായ പ്രൊഫ. സി എൽ ബേബി ജോൺ, ഡോ. കെ ഒ ഫ്രാൻസിസ്, ഡോ. പി എൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
