മൂർക്കനാട്: സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രാ സൗകര്യം ഇല്ലാത്തവർക്ക് സ്കൂൾ അധികൃതർ സൈക്കിൾ തയ്യാറാക്കി നല്കുന്നു. വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനോടൊപ്പം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എണ് സ്കൂൾ ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ചാലക്കുടി അവാർഡ് എന്ന ഏജൻസിയിൽ നിന്നും പകുതിവിലയ്ക്ക് ലഭിച്ച സൈക്കിളുകൾക്ക് സ്കൂൾ അധികൃതർ മറ്റു സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് സൗജന്യമായാണ് നല്കുന്നത് .ചടങ്ങിൽ സ്കൂളിൽ പുതിയതായി ആരംഭിക്കുന്ന സ്കൗട്ട്, ഗൈഡ് യൂണിറ്റുകളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിക്കും. നവീകരിച്ച ലൈബ്രറി, എൻ എസ്റും എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണം ഇരിങ്ങാലക്കുട മുൻസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ നിർവ്വഹിക്കും. രൂപത കോർപ്പറേറ്റ് മാനേജർ ഫാ.സീജോ ഇരിമ്പൻ മുഖ്യതിഥിയായിരിക്കും. ഇടവക വികാരി ഫാ പോളി പുതുശ്ശേരി അദ്ധ്യക്ഷത വഹിക്കും എന്ന് പ്രിൻസിപ്പൽ കെ എ വർഗ്ഗീസ്സ്, ജനറൽ കൺവീനർ ജാൻസി ടി ജെ എന്നിവർ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് സൈക്കിൾ നല്കാൻ ഒരുങ്ങി മൂർക്കനാട് സ്കൂൾ
