മാള സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് അവാർഡ് ദാനവും സഹകരണ ഓണ ചന്തയുടെ ഉദ്ഘാടനവും നടത്തി.
മാള സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് അവാർഡ് ദാനവും സഹകരണ ഓണ ചന്തയുടെ ഉദ്ഘാടനവും നടത്തി. വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. കൺസ്യൂമർ ഫെഡ് ഉല്പന്നങ്ങളുടെ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സിനി ബെന്നി, ബാങ്ക് ഡയറക്ടർമാരായ പി സി ഗോപി, സിന്ധു അശോകൻ, പോൾസണ്‍ ഒളാട്ടുപ്പുറം, വിത്സൺ കാഞ്ഞൂത്തറ, ബിന്ദു പ്രദീപ്, പ്രീജ ഉണ്ണികൃഷ്ണൻ, ജെയ്സൺ മാളിയേക്കൽ, പി കെ ഗോപി, ബാങ്ക് സെകട്ടറി നിക്സൺ തുടങ്ങിയവർ സംസാരിച്ചു.