Channel 17

live

channel17 live

വിദ്യാർത്ഥിനികൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് മന്ത്രി വിതരണം ചെയ്തു

കേരള ഫീഡ്സ് ലിമിറ്റഡ് നേതൃത്വത്തിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെൻസ്ട്രൽ കപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീക്ക് സഹജമായി ഉണ്ടെന്ന് കരുതുന്ന നിരാലംബത്തോട് യുദ്ധം ചെയ്ത് ചരിത്രം സൃഷ്ടിച്ച സ്ത്രീകൾക്കൊപ്പം കടന്നു വരാൻ ഓരോ പെൺകുട്ടിക്കും സാധിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കേരള ഫീഡ്സ് ലിമിറ്റഡ് നേതൃത്വത്തിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെൻസ്ട്രൽ കപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ജൈവികപരമായ പ്രവർത്തനങ്ങൾക്കും പരിണാമങ്ങൾക്കും അതിന്റേതായ ധർമ്മമുണ്ടെന്ന കാഴ്ചപ്പാടോടെ അധീനരാവാതെ വിദ്യാർത്ഥി സമൂഹം വളരണമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ മാനവിക മൂല്യങ്ങൾക്ക് മേന്മ കൽപ്പിച്ച് കേരള ഫീഡ്സ് ലിമിറ്റഡ് നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കങ്ങൾക്ക് താങ്ങായി ഒല്ലൂർ വിദ്യാഭ്യാസ സമൃദ്ധി ക്യാമ്പയിന്റെ ഭാഗമായി ഈ അധ്യായന വർഷം കൗൺസിലിംഗ് ടീമുകൾ ഉണ്ടാകുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

കേരള ഫീഡ്സിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് 13 മുതൽ 17 വയസ്സുവരെ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ട സർക്കാർ വിദ്യാലയങ്ങളിലെ പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ലൈഫ് കെയറുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒല്ലൂർ നിയോജക മണ്ഡലത്തിലെ പട്ടിക്കാട്, പീച്ചി, പുത്തൂർ, കട്ടിലപ്പൂവം, അഞ്ചേരി, ഒല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിലെ 1500 ഓളം വിദ്യാർത്ഥിനികൾക്കാണ് മെൻസ്ട്രൽ കപ്പ് നൽകുന്നത്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി അധ്യക്ഷത വഹിച്ചു.കേരള ഫീഡ്സ് ലിമിറ്റഡ് ചെയർമാൻ കെ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.കെ എഫ് എൽ മാനേജിംഗ് ഡയറക്ടർ ഡോ. ബി ശ്രീകുമാർ പദ്ധതി വിശദീകരിച്ചു. പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഗിരീശൻ എ,ഹെഡ്മിസ്ട്രസ് ഡെയ്സി കെ എം, പിടിഎ പ്രസിഡന്റ് മുബീന നസീർ, വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ ശുചിത്വ ബോധവൽക്കരണം ക്ലാസ് ഡോ. അർച്ചന നയിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!