Channel 17

live

channel17 live

വിമുക്ത ഭടസഹകരണ കോളനി ധർണ തിങ്കളാഴ്‌ച

വെറ്റിലപ്പാറ 3317-ാം നമ്പർ വിമുക്ത ഭടസഹകരണ കോളനിയിൽ നടക്കുന്ന അനീതികൾക്കെതിരെ കോളനി സംരക്ഷണ നേതൃത്വത്തിൽ തിങ്കളാഴ്‌ച ധർണ്ണ നടക്കും. രാവിലെ 11 ന് കോളനി ഓഫീസിന് മുൻപിലാണ് ധർണ. ഭരണസമിതിയുടെ തൻപ്രമാണിത്തവും കെടുകാര്യസ്ഥതതയും അഴിമതിയും അവസാനിപ്പിക്കുക സ്വന്തക്കാർക്കും ബിനാമികൾക്കും കോളനിവക സ്ഥലം തുച്ഛമായ വിലക്കും ദീർഘ കാലത്തേക്കും പാട്ടത്തിനു നൽകലും മറ്റു അഴിമതികളും അവസാനിപ്പിക്കുക.തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും ഭാവി പരിപാടികൾ ആവിഷ്കരിക്കുന്നതിനും തിങ്കളാഴ്‌ച രാവിലെ 10 ന് കോളനി അംഗങ്ങളുടെയും ആശ്രിതരുടെയും ഒരു പൊതുയോഗം കോളനി ഓഫീസിന് മുകളിൽ നടക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!