Channel 17

live

channel17 live

വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. തോമസ് ഉണ്ണിയാടൻ

വിലക്കയറ്റത്തിനും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഇല്ലാത്തതിനുമെതിരെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരിങ്ങാലക്കുട: ഓണം അടുത്തെത്തിയിട്ടും രൂക്ഷമായ വിലക്കയറ്റം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. വിലക്കയറ്റത്തിനും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഇല്ലാത്തതിനുമെതിരെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതത്തിൽ ഇടപെടാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറിമാരായ പി.ടി.ജോർജ്, സിജോയ് തോമസ്, സേതുമാധവൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഫെനി എബിൻ, ഷൈനി ജോജോ, ശങ്കർ പഴയാറ്റിൽ, അജിത സദാനന്ദൻ, തുഷാര ഷിജിൻ, സിനി പാപ്പച്ചൻ, ഫിലിപ്പ് ഒളാട്ടുകുളം, പി.എൽ.ജോർജ് എന്നിവർ പ്രസംഗിച്ചു,

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!