ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കി ഉയർത്തുന്നതിൻ്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ 2023-24 വർഷത്തെ പ്രത്യേക വികസനനിധിയിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ലാപ്ടോപ്പുകളുടേയും പ്രിൻ്ററുകളുടേയും വിതരണം രാവിലെ 10.30 ന് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഉൾപ്പെട്ട മുകുന്ദപുരം താലൂക്കിലെ ആനന്ദപുരം, മുരിയാട്, പുല്ലൂർ, വേളൂക്കര, കടുപ്പശ്ശേരി, കൊറ്റനല്ലൂർ, മാടായിക്കോണം, ഇരിങ്ങാലക്കുട, കാറളം, പൂമംഗലം, എടതിരിഞ്ഞി പടിയൂർ, കാട്ടൂർ,മനവലശ്ശേരി, എന്നീ വില്ലേജ് ഓഫീസുകളിലേക്കും ചാലക്കുടി താലൂക്കിൽ ഉൾപ്പെടുന്ന കല്ലേറ്റുങ്കര,ആളൂർ താഴേക്കാട് എന്നീ വില്ലേജ് ഓഫീസുകളിലേക്കുമാണ് ലാപ്ടോപ്പുംകളും പ്രിൻ്ററുകളും വിതരണം ചെയ്യുന്നത്. മുകുന്ദപുരം താലൂക്കിലെ പൊറത്തിശ്ശേരി വില്ലേജ് ഓഫീസിൽ നേരത്തെ തന്നെ എം എൽ എ ഫണ്ടുപയോഗിച്ച് ലാപ്ടോപ്പും പ്രിൻ്ററും നല്കി സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തിയിരുന്നു.
വില്ലേജ് ഓഫീസുകൾസ്മാർട്ട് ആക്കാൻലാപ്ടോപ്പ്, പ്രിൻ്റർവിതരണം നാളെ:മന്ത്രി ഡോ. ആർ ബിന്ദു
