പൊതുയോഗം സി പി ഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉത്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിൻ്റെ വിനാശകരമായ ദ്രോഹ നയങ്ങൾക്കെതിരായി ഒന്നിക്കുക പോരാടുക എന്ന മുദ്രാവാക്യമുയത്തി 2024 ഫെബ്രുവരി 16 ന് സംയുക്ത കർഷക – തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ വിളംബരജാഥ നടത്തി. പൊതുയോഗം സി പി ഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉത്ഘാടനം ചെയ്തു. എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ കെ ശിവൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ എ ഗോപി, ടി യു സി ഐ നേതാവ് സിദ്ധാർത്ഥൻ പട്ടേപ്പാടം, എന്നിവർ സംസാരിച്ചു. സി ഡി സിജിത്ത് സ്വാഗതവും വി കെ ബൈജു നന്ദിയും രേഖപ്പെടുത്തി.