സി പി ഐ പൊയ്യ ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര റാലി പൂപ്പത്തി വായനശാല പരിസരത്ത് അഡ്വ.വി.ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എ എം ഹക്കീം അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സി എൻ സുധാർജനൻ, ഉണ്ണി മിക് എന്നിവർ സംസാരിച്ചു.വിളംബര റാലി പ്ലാവിൻ മുറി സെൻ്ററിൽ സമാപിച്ചു. സമാപന പൊതുയോഗം മണ്ഡലം കമ്മറ്റിയംഗം കെ വി സുജിത് ലാൽ ഉദ്ഘാടനം ചെയ്തു. സി.എൻ സുധാർജനൻ അദ്ധ്യക്ഷത വഹിച്ചു.പി വി അരുൺ, അഡ്വ സച്ചിൻ സദാനന്ദ് എന്നിവർ സംസാരിച്ചു.
വിളംബര റാലി
