മതിലകം : പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഢിപ്പിക്കുകയും പരാതിക്കാരിയിൽ നിന്ന് 3,58,000/-രൂപ വാങ്ങി തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയും മറ്റൊരു സ്ത്രീയുമായി പ്രതിക്കുള്ള ബന്ധത്തെപ്പറ്റി ചോദിച്ച പരാതിക്കാരിയെ മുഖത്ത് അടിച്ചുും മറ്റും പരിക്കേൽപ്പിക്കുയും ചെയ്ത സംഭവത്തിന് മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കൂളിമുട്ടം ആൽ സ്വദേശി മണലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖ് 30 വയസ് എന്നയാളെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി, എസ്.ഐ മാരായ അനു.എ പ്രജീഷ്, എ.എസ്.ഐ അസ്മാബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിൽ
