Channel 17

live

channel17 live

വിശുദ്ധ തോമസ്‌ ശ്ലീഹ അനുസ്മരണം സംഘടിപ്പിച്ചു

കൊരട്ടി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ കുടുംബ യൂണിറ്റുകളുടെ നേതൃത്യത്തിൽ വിശുദ്ധ തോമസ്‌ ശ്ലീഹ അനുസ്മരണം സംഘടിപ്പിച്ചു. ഒരു കുടുംബ യൂണിറ്റിൽ നിന്ന് ഒന്ന് എന്ന ക്രമത്തിൽ വിശുദ്ധ തോമസ് ശ്ലീഹായുമായി ബന്ധപ്പെട്ട മാർഗം കളി, സ്കിറ്റ്, ഗ്രൂപ്പ്‌ ഡാൻസ്, ടാബ്ലോ, സംഘഗാനം തുടങ്ങി 38 കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ കലാപരിപാടികളും ഉയർന്ന നിലവാരം പുലർത്തി. പ്രോഗ്രാം ഏവർക്കും പുത്തൻ ഉണർവ് നൽകി. A, B, C ഗ്രേഡ് നേടിയവർക്ക് ക്യാഷ്‌ അവാർഡും പ്രശസ്തിപത്രവും നൽകി അനുമോദിച്ചു. കലാ പരിപാടികൾ ഫോറോനാ വികാരി പെരിയ ബഹുമാനപെട്ട ഫാദർ ജോൺസൻ കക്കാട്ട് ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പ്രൊഫ്‌ ഡോ ജോജോ നാല്പാട്ട് ഏവരെയും സ്വാഗതം ചെയ്തു. കൈക്കാരൻ ശ്രീ ജൂലിയസ് ദേവസ്സി വെളിയത്ത്, ശ്രീ ജോമോൻ ജോസ് പള്ളിപ്പാടൻ, ജനറൽ പ്രൊമോട്ടർ റവ സിസ്റ്റർ ആൻസി വട്ടത്തറ എന്നിവർ ആശംസകൾ അറിയിച്ചു. ജോ സെക്രട്ടറി ശ്രീമതി ജിനി ആന്റണി ഏവർക്കും നന്ദി പ്രകടിപ്പിച്ചു.

അസിസ്റ്റന്റ് വികാരി മാരായ റവ ഫാദർ അമൽ ഓടനാട്ട്, റവ ഫാദർ നിഖിൽ പള്ളിപ്പാട്ട്, റവ ഫാദർ ജിൻസ് ഞാണക്കൽ, റവ ഫാദർ ആൽബിൻ വെള്ളാഞ്ഞിയിൽ, സെക്രട്ടറി ശ്രീമതി വത്സ സണ്ണി, ട്രെഷറർ അഡ്വ ആൽബിൻ പൗലോസ്, ശ്രീ തോമസ് വാരാനട്ട്, ശ്രീ പോൾ ജെയിംസ് നാലപ്പാട്ട്, ശ്രീമതി ഷീന അഗസ്റ്റിൻ നാല്പാട്ട്, ശ്രീമതി ലിസ്സി ആന്റു വെളിയത്ത് എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!