ന്യൂട്രി ഗാർഡൻ പദ്ധതിയിലൂടെ അന്നമനട പഞ്ചായത്തിലെ ആയിരത്തി ഒരു നൂറ് കുടുംബശ്രീ പ്രവർത്തകർക്ക് പന്ത്രണ്ടായിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു.
വിഷു ആഘോഷങ്ങൾക്ക് വിഷരഹിത പച്ചക്കറിയുൽപാദിപ്പിക്കാൻ കുടുംബശ്രീ പ്രവർത്തകർ ന്യൂട്രി ഗാർഡൻ പദ്ധതിയിലൂടെ അന്നമനട പഞ്ചായത്തിലെ ആയിരത്തി ഒരു നൂറ് കുടുംബശ്രീ പ്രവർത്തകർക്ക് പന്ത്രണ്ടായിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഓരോ വാർഡിലും വാർഡ് ADS കമ്മറ്റിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മറ്റിയുണ്ടാക്കി കൃഷിഭവൻ്റെ സഹായത്തോടെയാണ് കുടുംബശ്രീ പ്രവർത്തകർ കൃഷി ചെയ്യുന്നത്. അവരവരുടെ വിടുകളിൾ ആവശ്യമായത് ഉപയോഗിക്കാനും കൂടുതൽ വരുന്നത് കുടുംബശ്രീ ആഴ്ച ചന്തയിലൂടെ വിപണനം നടത്താനും ലക്ഷ്യം വക്കുന്നു ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഭാഗമായിട്ടുള്ള പച്ചക്കറി തൈകളുടെ വിതരണോൽഘാടനം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് നിർവ്വഹിച്ചു. CDS ചെയർപേഴ്സൺ ലയ അരവിന്ദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർ മാരായ കെ.എ ബൈജു മോളി വർഗീസ് ഷിജ നസീർ CDS മെമ്പർമാരായ സിന ഹരി ഗിരിജ മോഹൻ എന്നിവർ പ്രസംഗിച്ചു.