കൊടുങ്ങല്ലൂർ : യു.കെ യിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നായി 6.5 ലക്ഷം രൂപ തട്ടിയെടുത്തതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ പ്രതിയായ സയയുടെ ഭർത്താവ് കൂളിമുട്ടം, പൊക്ലായി ചിറയിൽ വീട്ടിൽ സത്യ ചന്ദ്രൻ 29 വയസ്സ് എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.ഈ കേസിൽ സയ, ശ്യാമള എന്നീ പ്രതികളെ നേരത്തേ റിമാന്റ് ചെയ്തിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് എസ്.ഐ മാരായ സാലിം.കെ, കശ്യപൻ, ഷാബു, എ.എസ്.ഐ മാരായ രാജീവ്, അസ്മാബി, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വിസ തട്ടിപ്പ്; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരു പ്രതി കൂടി റിമാന്റിലേക്ക്
