1.240 Kg നിരോധിത ലഹരി മരുന്നുകളാണ് പിടികൂടിയത്
എക്സൈസും ത്രിശൂർ റൂറൽ കെ 9 സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ നെടുമ്പാൾ ദേശത്ത് തൊട്ടിപ്പാൾ വില്ലേജിൽ കത്തനാർ വീട്ടിൽ യോഹന്നാൻ എന്നയാളുടെ പലചരക്ക് കടയുടെ മറവിൽ വീടിനുള്ളിൽ ഒളിപ്പിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി മരുന്നുകൾ പിടികുടി .1.240 Kg നിരോധിത ലഹരി മരുന്നുകളാണ് പിടികൂടിയത്. സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് K9 സ്ക്വാഡിലെ റാണ എന്ന നർക്കോട്ടിക്ക് സ്നിഫർ ഡോഗിനെ ഉപയോഗിച്ച് പരിശോദ്ധന നടത്തിയത്. തുടർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് റെയിൽവേ സ്റ്റേഷനിലും ബസ്റ്റാൻറിലും വ്യാപര സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു .ഹാന്റലർമാരായ രാകേഷ് പി.ആർ, ജോ ജോ.പി. ഒ, കെ 9 സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷെറിൻ , റിനു ജോർജ് , മുഹമ്മദ് ഷാഫി ഇരിഞ്ഞാലക്കുട എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അശ്വിൻ കുമാർ കെ, ഇരിഞ്ഞാലക്കുട റേഞ്ച് ഇൻസ്‌പെക്ടർ പ്രസാദ്, പ്രിവേന്റീവ് ഓഫീസർ മാരായ ദിബോസ് ഇ പി , പോളി കെ ടി , വത്സൻ കെ കെ , സിവിൽ എക്‌സൈസ് ഓഫീസർമാരായ ബാബു കെ എ , രാജേന്ദ്രൻ, ഷാജു എ ടി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ശ്യാമലത എന്നിവരും പാർട്ടിയിൽ പങ്കെടുത്തു.