ബി.ജെ.പി സംസ്ഥാന സമ്മിതി അംഗ്ഗം പി.ആർ ശിവശങ്കരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ബി ജെ പി മാള മണ്ഡലം വൈസ് പ്രസിഡന്റ് ചുമതല വഹിച്ചിരുന്ന സ്വർഗീയ വി.കെ കാർത്തികേയൻ അനുസ്മരണവും പൊയ്യ പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും പൂപ്പത്തി എൻ.എസ്സ് എസ്സ് ഹാളിൽ വച്ച് നടന്നു.ബി.ജെ.പി സംസ്ഥാന സമ്മിതി അംഗ്ഗം പി.ആർ ശിവശങ്കരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വി.കെ കാർത്തികേയൻ എന്ന പേര് അദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെ നാടിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തി എന്ന് ഉദ്ഘാടക പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ബി.ജെ.പി മാള മണ്ഡലം പ്രസിഡന്റ് കെ.എസ് അനൂപ് അദ്യക്ഷത വഹിച്ച യോഗത്തിൽ നൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോസഫ് പടമാടൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി സി കെ പ്രദീപ് , മണ്ഡലം ജനറൽ സെക്രട്ടറി മാരായ സുനിൽ വർമ്മ, സി.എസ് അനുമോദ്, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ കെ അജയ കുമാർ , ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി ജോയ് മാതിരപ്പിള്ളി, മണ്ഡലം വൈസ് പ്രസിഡന്റ് വി.ഡി. അബുജാക്ഷൻ , വാർഡ് മെമ്പർ അനില, തുടങ്ങിയവർ സംസാരിച്ചു. BJP പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് മോഹൻ സ്വാഗതവും. എസ്. സി. മോർച്ച മണ്ഡലം പ്രസിഡന്റ് സുബാഷ് വിവി നന്ദിയും പറഞ്ഞു.