നാഷണൽ സർവ്വീസ് സ്കീം മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ ‘വി ദ പീപ്പിൾ’ ചാലക്കുടി ക്ലസ്റ്റർ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത എം.എസ് നിർവ്വഹിച്ചു.
മേലൂർ: നാഷണൽ സർവ്വീസ് സ്കീം മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ ‘വി ദ പീപ്പിൾ’ ചാലക്കുടി ക്ലസ്റ്റർ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത എം.എസ് നിർവ്വഹിച്ചു. ഇന്നത്തെ ജനാധിപത്യ സമൂഹത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യവും ഭരണഘടനയുടെ മൂല്യവും എൻ.എസ് എസ് വളന്റിയേഴ്സിന് പകർന്നു നൽകുന്ന ബോധവൽകരണ ക്ലാസ് പ്രശസ്ത പ്രാസംഗികനും പരിശീലകനും മോട്ടിവേറ്ററുമായശ്രീ അഡ്വ.സുമേഷ് കെ.ആർ നയിച്ചു.
പ്രിൻസിപ്പൽ ജോജിതോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ് ജില്ലാ കൺവീനർ എം.വി. പ്രതീഷ്, ചാലക്കുടി ക്ലസ്റ്റർ കൺവീനർ കെ.ആർ ദേവദാസ്,വാർഡ്മെമ്പർ ജാൻസി പൗലോസ്, പി.ടി.എ പ്രസിഡന്റ് ബിനോയ് പി.കുര്യാക്കോസ്,എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ ജെയ്ഷ കെ.ജെ അദ്ധ്യാപരായ സുനിത കെ.എസ്, ജെയ്മോൻ ജോർജ് എന്നിവരും ചാലക്കുടി ക്ലസ്റ്ററിനെ പ്രതിനിധീകരിച്ച് പ്രോഗ്രാം ഓഫീസേഴ്സായ സൗമ്യ ടീച്ചർ, ഗീത ടീച്ചർ എന്നിവരുംപരിപാടിയിൽ പങ്കെടുത്തു.