ചാലക്കുടി : 02.07.2025 തിയ്യതി രാത്രി 10:45 മണിക്ക് വെസ്റ്റ് ചാലക്കുടി സ്വദേശി തൊട്ടിപറമ്പിൽ വീട്ടിൽ സുമീഷ് 42 വയസ്, സഹോദരൻ സുരേഷ് 40 വയസ് എന്നിവരെ ഇവർ കുടുബമായി താമസിക്കുന്ന വെസ്റ്റ് ചാലക്കുടിയിലുള്ള വീട്ടിലെ ഹാളിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപിച്ചതിന് ചാലക്കുടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ വെസ്റ്റ് ചാലക്കുടി സ്വദേശി ചുള്ളിപ്പറമ്പിൽ വീട്ടിൽ അമൽ കൃഷ്ണൻ 25 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഈ കേസിലെ പ്രതിയുടെ അച്ഛന്റെറ അനിയൻ നന്നായി മദ്യപിച്ചിട്ടുണ്ടെന്നും ഇനിയും മദ്യപിക്കാൻ അനുവദിക്കരുതെന്നും വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകാനും സുരേഷ് അമലിനെ ഫോണിൽ വിളിച്ച് അറിയിച്ചതിന്റെ വൈരാഗ്യത്താലാണ് അമൽ ഇവരെ വീട്ടിൽ കയറി ആക്രമിച്ചത്. അമൽ കൃഷ്ണൻ ചാലക്കുടി, കാലടി എന്നീ പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസുകളിൽ പ്രതിയാണ്. ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്.എം.കെ, എസ് ഐ മാരായ ഋഷിപ്രസാദ് ടി വി, ജെയ്സൺ ജോസഫ്, സി പി ഒ മാരായ അജിൻ കെ എ, മാർട്ടിൻ എ എ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ
