കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൽപറമ്പിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രണവ് എന്ന യുവാവിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാളായ കണ്ണാപ്പി എന്നു വിളിക്കുന്ന അക്ഷയ് , 27 വയസ്സ് , പള്ളത്തു വീട്, ആനന്ദപുരം ദേശം എന്നയാളെ കാട്ടൂർ പോലിസ് അറസ്റ്റ് ചെയ്തു. 24.09.2024 തിയ്യതി രാത്രി 11 മണിക്ക് മാരകായുധങ്ങൾ കൈവശം വെച്ച് പൂമംഗലം, കൽപറമ്പിലുള്ള പള്ളിപ്പുറം വീട്ടിൽ പ്രണവ് 32 വയസ്സ് എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രണവിന്റെ കൂട്ടുകാരൻ പ്രജീഷ് വാളു കൊണ്ട് ഭീഷണിപ്പെടുത്തിയതിൽ പ്രജീഷിനെ പ്രണവ് സംരക്ഷിക്കുന്നു എന്ന് തെറ്റിദ്ധരിച്ച് ആറ് പേരടങ്ങിയ സംഘം പ്രണവിനെ വടിക്കൊണ്ട് തലക്ക് അടിച്ചും കമ്പിവടികൊണ്ട് കാലിൽ അടിച്ചും ഇടിക്കട്ടകൊണ്ട് ശരിരത്തിൻെറ പലഭാഗത്തും ഇടിച്ചും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി പെടുത്തിയും പ്രണവിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി കാറിൽ വെച്ച് മർദ്ദിച്ചും, വടി കൊണ്ട് പ്രണവിന്റെ തലക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അക്ഷയ് നെ കാട്ടൂർ പോലിസ് അറസ്റ്റ് ചെയ്തത്. കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ, സബ്ബ് ഇൻസ്പെക്ടർ ബാബു ജോർജ് സീനിയർ സിവിൽ പോലീസ് ഓഫിസർ സിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അക്ഷയ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2024 ൽ ഒരു കൊലപാതക കേസിലെയും 2022 ൽ മയക്കു മരുന്ന് ഉപയോഗിച്ചതിലുള്ള കേസും വലപ്പാട് പോലിസ് സ്റ്റേഷനിൽ 2023 ൽ ഒരു വധശ്രമ കേസും അടക്കം 7 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് . ഈ കേസിൽ വെളയനാട് ദേശത്ത് ചന്ത്രാപ്പിന്നി വീട്ടിൽ അബു താഹിർ ( 31 വയസ്സ് ), വടക്കുംകര വില്ലേജ്, വെളയനാട് ദേശത്ത് വഞ്ചിപുര വീട്ടിൽ ആൻസൻ ( 31 വയസ്സ് ) , ആനന്ദപുരം എടയാറ്റുമുറിദേശത്ത് ഞാറ്റുവെട്ടി വീട്ടിൽ അനുരാജ് (27വയസ്സ്) എന്നീ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ ; കണ്ണാപ്പി അക്ഷയ് റിമാന്റിൽ
