ആളൂർ : 05.07.2025 തീയതി രാത്രി 10.45 മണിക്ക് എറണാംകുളം സ്വദേശിയായ യുവാവും ട്രാൻസ്ജെൻഡർ ആയ ജീവിത പങ്കാളിയും ആളൂരിൽ വാടകക്ക് താമസിക്കുന്നതിലുള്ള വൈരാഗ്യത്താൽ ആളൂരിൽ ഉള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെയും ജീവിത പങ്കാളിയെയും അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിന് യുവാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ആളൂർ കല്ലേറ്റുംകര പൂപ്പച്ചിറ സ്വദേശി പതിയാരത്ത് പറമ്പിൽ വീട്ടിൽ ആന സജി എന്നറിയപ്പെടുന്ന സജി 42 വയസ് എന്നയാളെയാണ് ആളൂരുള്ള സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ് വരവെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സജി സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ളയാളും ആളൂർ, കൊടര, വിയ്യൂർ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, അടിപിടി, മയക്കു മരുന്ന് കച്ചവടം, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യുക എന്നിങ്ങനെയുള്ള 9 ക്രമിനൽ കേസുകളിലെ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജോർജ്.കെ.പി, പ്രസന്നകുമാർ, ജിഷ്ണു, സി.പി.ഒ മാരായ ആഷിക്, മന്നാസ്, സുജീഷ് മോൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെയും ജീവിത പങ്കാളിയെയും ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി ആന സജി റിമാന്റിലേക്ക്
