ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ഡ്രൈ ഡേ പട്രോളിംഗില്‍ ഇരിങ്ങാലക്കുട അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ജി അനൂപ് കുമാറും സംഘവും കരുവന്നൂരിലുള്ള വീട്ടിൽ മദ്യവില്പന നടത്തിയ തെക്കൂടന്‍ വീട്ടില്‍ ജിതേഷ് എന്നയാളെ ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം , 500 രൂപ എന്നിവ സഹിതം പിടി കൂടി. പ്രതിയെ ഇരിങ്ങാലക്കുട കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എ ഇ ഐ ഗ്രേഡ് ബാബു സന്തോഷ്, ബിന്ദു രാജ്, ശോഭിത്, ശ്യാമലത എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വീട്ടില്‍ മദ്യവില്പന നടത്തിയ ആള്‍ എക്‌സൈസിൻ്റെ പിടിയില്‍
