Channel 17

live

channel17 live

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം , മൂന്ന് പേർ റിമാന്റിൽ

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ തളിക്കുളം പുതിയങ്ങാടി ദേശത്ത് താമസിക്കുന്ന അബ്ദുൽ കരീം (53), എരമംഗലത്ത് ഹൗസ് എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ മൂന്ന് പ്രതികളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
സൂരജ് (21 വയസ്സ്), സോണിവില്ല, കാണിച്ചനെല്ലൂർ, മുട്ടം പി.ഒ, ഹരിപ്പാട്, ആലപ്പുഴ; രാഹുൽ (19 വയസ്സ്), കുട്ടൻകുളങ്ങര ഹൗസ്, കലനി ദേശം, തളിക്കുളം; വൈശാഖ് (19 വയസ്സ് ), പുലാക്കൽ ഹൗസ്, നാട്ടിക ബീച്ച് എന്നിവരാണ് പ്രതികൾ.


അബ്ദുൽ കരീമിന്റെ ഭാര്യയുടെ അനിയത്തിയുടെ മകളും സൂരജുമായി ഒളിച്ചോടിയ സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് വിരോധമായി, 2025 മാർച്ച് 17-ന് രാത്രി 09.00 മണിയോടെ പ്രതികൾ ആയുധങ്ങൾ കൈവശം വച്ച് അബ്ദുൽ കരീമിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. സൂരജ് അബ്ദുൽ കരീമിനെ മരവടികൊണ്ട് തലക്കടിച്ച് ദേഹത്ത് ചവിട്ടുകയും, രാഹുൽ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, അബ്ദുൽ കരീമിന്റെ ഭാര്യ തടയാൻ ശ്രമിക്കവേ, സൂരജ് അവരുടെ ഇടതു കൈ പിടിച്ച് തിരിച്ച് പരിക്കൽപ്പിച്ചും കൂടാതെ, അബ്ദുൽ കരീമിന്റെ ഭാര്യയുടെ മാതാപിതാക്കളെയും പ്രതികൾ അടിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളെ വലപ്പാട് പോലീസ് സ്റ്റേഷൻ ISHO രമേഷ് എം കെ. നയിക്കുന്ന അന്വേഷണ സംഘം പിടികൂടുകയായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ്ബ് ഇൻസ്പെക്ടർമാരായ സദാശിവൻ, സിനി, സീനിയർ സിവിൽ ഓഫിസർമാരായ അനൂപ്, ലെനിൻ, സിപിഒ സന്ദീപ്, സിപിഒ മുജീബ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!