കല്പറമ്പ് :വെളയനാട് അബു താഹിറും കൂട്ടാളികളും (പത്തോളം പേരടങ്ങുന്ന സംഘം) കല്പറമ്പ് പള്ളിപ്പുറം വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവ് (32)എന്നയാളെ കാറിൽ വന്ന് വീട്ടിൽ നിന്നും ബലമായി തട്ടി കൊണ്ട് പോകുകയും പല സ്ഥലങ്ങളിൽ വച്ച് ക്രൂരമായി മർദ്ധിക്കുകയും ചെയ്ത കേസ്സിൽ വെളയനാടുള്ള വഞ്ചിപുര വീട്ടിൽ ആൻവിൻ മകൻ ആൻസൺ എന്നയാളെ ഇന്നലെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ ആർ ന്റെ നേതൃത്വത്തിൽ SI ബാബു ജോർജ്,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ധനേഷ് സി ജി, സിജു, ജീവൻ, ഉമേഷ്, ശ്രീജിത്ത്, അമൽരാജ് എന്നിവരാണ് പ്രതിയെ പിടി കൂടിയത്.ബാക്കിയുള്ള പ്രതികൾക്കായുള്ള ഊർജിത തിരച്ചിൽ നടന്നു വരുന്നു.
വീട്ടിൽ നിന്നും ബലമായി തട്ടി കൊണ്ട്പോയ പ്രതി അറസ്റ്റിൽ
