അതിരപ്പിള്ളിയിൽ വീട്ട് മുറ്റത്ത് കിടന്ന കാർ കാട്ടാന തകർത്തു. വെറ്റിലപ്പാറ വട്ടപ്പറമ്പിൽ ഷാജിയുടെ കാറാണ് കാട്ടാന തകർത്തത്. വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെ വെറ്റിലപ്പാറ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിൽ ആന ഷാജിയുടെ വീടിന്റെ മുൻഭാഗത്ത് എത്തി. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ പുറകിലെ ചില്ല് തകർക്കുകയായിരുന്നു.
വീട്ട് മുറ്റത്ത് കിടന്ന കാർ കാട്ടാന തകർത്തു
