മാള പോലീസ് സ്റ്റേഷൻ റൗഡിയായ അഷ്ടമിച്ചിറ സ്വദേശിയായ കുരിശിങ്കൽ വീട്ടിൽ ജിൻസൺ 28 വയസ്, പുല്ലൂർ അമ്പലനട സ്വദേശിയായ കാരക്കാട്ട് വീട്ടിൽ അനൂപ് 36 വയസ് എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
മാള : കുറുവിലശ്ശേരി കോട്ടവാതിൽ സ്വദേശിയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീട് തല്ലിപൊളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് മാള പോലീസ് സ്റ്റേഷൻ റൗഡിയായ അഷ്ടമിച്ചിറ സ്വദേശിയായ കുരിശിങ്കൽ വീട്ടിൽ ജിൻസൺ 28 വയസ്, പുല്ലൂർ അമ്പലനട സ്വദേശിയായ കാരക്കാട്ട് വീട്ടിൽ അനൂപ് 36 വയസ് എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
ജിൻസന്റെ അച്ഛൻ വീട്ടിലിരുന്ന് മദ്യപിച്ച് ബഹളം വയ്ക്കുന്നത് അയൽ വാസിയും സ്ത്രീയുടെ ഭർത്താവുമായ സുജാതൻ ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ജിൻസണും അനൂപും ചേർന്ന് 06-03-2025 തിയ്യതി ഉച്ചക്ക് 01.30 മണിക്ക് ഇരുമ്പു വടിയുമായി കുറുവിലശ്ശേരി കോട്ടവാതിലിലുള്ള സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സുജാതനെ ആക്രമിക്കുമെന്ന് പറഞ്ഞ് സ്ത്രീയെ ഭയപ്പെടുത്തുകയും സ്ത്രീയുടെ വീടിന്റെറ മുൻവശത്തെയും പുറക് വശത്തെയും വാതിലുകൾ തല്ലിപൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി ഹാജരാക്കിയ 2 പേരെയും റിമാന്റ് ചെയ്തിട്ടുള്ലതാണ്. ജിൻസണ് മാള പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു വധശ്രമക്കേസും, 2023 ലും 2024 ലും ഓരോ അടിപിടിക്കേസും അടക്കം 5 ക്രമിനൽ കേസുകളുണ്ട്. മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് ബാഷി, എ എസ് ഐ മാരായ നജീബ്, നിബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിബീഷ്, ജിബിൻ, അനൂപ് ,ഷറഫുദ്ദീൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.