Channel 17

live

channel17 live

വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി

ശാരീരിക അവശതകൾകൊണ്ട് പുറം ലോകകാഴച്ചകളും ആഘോഷങ്ങളും നഷ്ട്ടപ്പെട്ട് അകത്തളങ്ങളിൽ അകപ്പെട്ട് പോയവരാണ്കലാ കായിക കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്തവണയും ഒത്ത്‌ ചേർന്നത്.

മാളഃ വീൽ ചെയറിൽ ഇരുന്ന് കൊണ്ടാണെങ്കിലും അവർ നടത്തിയ ഓണാഘോഷത്തിന് മധുരം ഏറെയായിരുന്നു.
ശാരീരിക അവശതകൾകൊണ്ട് പുറം ലോകകാഴച്ചകളും ആഘോഷങ്ങളും നഷ്ട്ടപ്പെട്ട് അകത്തളങ്ങളിൽ അകപ്പെട്ട് പോയവരാണ്കലാ കായിക കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്തവണയും ഒത്ത്‌ ചേർന്നത്. വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി. സ്പൂൺ റേസ്, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തു. പൂക്കളം ഇട്ടു, ഓണപാട്ട് പാടി, മിമിക്രി തുടങ്ങിയവയും അവതരിപ്പിക്കപ്പെട്ടു, സദ്യ ഉണ്ടും അങ്ങിനെ അവർ ഈ ഓണം അവിസ്മരണീയമാക്കി. ആള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ (എ കെ ഡബ്ലിയു ആര്‍ എഫ്) എന്ന സംഘടനയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വീൽചെയറിൽ ജീവിക്കുന്നവർ ഓണഘോഷത്തിനായി ഒത്തുകൂടിയത്.

ഏനാമ്മാവ് നെഹ്‌റുപാർക്കിൽ ആയിരുന്നു ഇത്തവണത്തെ ഒത്തുചേരൽ. ഈ സന്തോഷത്തിന് പിന്നിലുള്ള അധ്വാനം അത്ര നിസ്സാരമല്ല. ആംബുലൻസ് കൊണ്ട് ചെന്ന് സ്ട്രക്ച്ചറിൽ എടുത്ത് കിടത്തികൊണ്ട് വന്നവർ വരെയുണ്ട് ഈ കൂട്ടത്തിൽ.
അറുപതോളം മെമ്പർമാരാണ് ഇത്തവണ പങ്കെടുത്തത്. അവർ വന്ന വാഹനങ്ങളിൽ നിന്ന് ഇറക്കാനും കൊണ്ട് വരുന്ന വീൽ ചെയർ ഇറക്കി വച്ച് അതിൽ കയറ്റിയിരുത്തി തള്ളി കൊണ്ട് പോകാനും തിരിച്ച് അതുപോലെ കയറ്റി വിടാനുമൊക്കെയുള്ള കഷ്ടപ്പാടുകൾ നിസ്സാരമല്ല. ഭക്ഷണം വിളമ്പി കൊടുക്കാനും കൈകൾക്ക് ശേഷിയില്ലാത്തവർക്ക് ഭക്ഷണം വാരി കൊടുക്കാനും യൂറിൻ എടുത്താൽ അത് വാങ്ങി കൊണ്ട് കളയാനും ഒക്കെ സന്നദ്ധരായി ഇവർക്കൊപ്പം നിൽക്കുന്ന സജി അപർണയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സിവിൽ ഡിഫെൻസ് അംഗങ്ങളാണ് ഇവരുടെ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കുന്നത്.
കഴിഞ്ഞ തവണ കഴീബ്രം ബീച്ചിൽ ആയിരുന്നു ഒത്ത് ചേരൽ. കൂട്ടത്തിൽ കഴിവ് തെളിയിക്കുന്നവരെ ആദരിക്കലും പരിപാടിയുടെ ഭാഗമാണ്. പി എസ് സി പരീക്ഷയിലൂടെ സർക്കാർ ഉദ്യോഗം നേടിയ ദിനേശനെ മുരളി പെരുന്നെല്ലി എം എല്‍ എ ആദരിച്ചു.
പ്രസിഡന്റ് മാള വടമ സ്വദേശി സുദർശൻ, സെക്രട്ടറി കവിത സി കേശവൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. രക്ഷാധികാരികളായ സക്കീർ, ബാബു എന്നിവരും എല്ലാ സഹായത്തിനും കൂടെയുണ്ട്. ഭിന്നശേഷിക്കരുടെ അവകാശങ്ങൾ നേടി എടുക്കുന്നതിലും ബദ്ധശ്രദ്ധരാണ് ഇവർ.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!