Channel 17

live

channel17 live

വൃക്ക രോഗികൾക്കായ്സ്നേഹ സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു

കരൂപ്പടന്ന വാഗസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹ സ്പർശം പദ്ധതിക്ക് തുടക്കമായ്‌.നിർദ്ധനരായ വൃക്ക രോഗികൾക്ക് 1000 ഡയാലിസിസ് കിറ്റ് സൗജന്യമായി നൽകുന്ന പദ്ധതിയാണ്. ഏകദേശം 15 ലക്ഷം രൂപയോളം ചിലവ് വരുന്ന ഈ കാരുണ്യ പ്രവർത്തനം സുമനസ്സുകളുടെ സഹായം കൊണ്ടാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉതദ്ഘാടനം സൗദി അറേബ്യ അൽ ഹുസ്സാം കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ താഹ മരിക്കാർ നിർവ്വഹിച്ചു. ദുബായ് ഫൈൻ ടൂൾസ് ഡയറക്ടർ വി. കെ. അബ്ദുൽ സലാം മുഖ്യാതിഥിയായി. സംഘാടക സമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. രാക്ഷാധികാരികളായ ഫസൽ പുത്തൻകാട്ടിൽ, പി. കെ. എം. അഷ്‌റഫ്‌, ക്ലബ് പ്രസിഡന്റ്‌ വി. ഐ. അഷ്‌റഫ്‌, മനോജ്‌ അന്നിക്കര, നൂറുദ്ധീൻ മിയ, ഫഹദ് പുളിക്കൻ, അബൂബക്കർ, സമദ് ബീരാൻ, മൻസൂർ അറക്കൽ,നിധിൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!