വെട്ടിക്കുഴി ചൂളക്കടവ് റോഡ് രണ്ടുകൈയിലേക്ക് തുറക്കണം.കോടശേരി.രണ്ടര കീ.മീ.ദൂരമുളള വെട്ടിക്കുഴി ചൂളക്കടവ് റോഡ് ചൂളക്കടവിൽനിന്ന് രണ്ടുകൈയിലേക്ക് തുറന്ന് യാത്ര സൗകരൃം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശൃപ്പെട്ടു.രണ്ടുകൈയിൽ ആദിവാസികൾ തിങ്ങി വസിക്കുന്ന പ്രദേശമാണെങ്കിലും മതിയായ യാത്ര സൗകരൃമുണ്ട്.ചൂളക്കടവിലെ ജനങ്ങൾക്ക് ബസ് കിട്ടുന്നതിനു വെട്ടിക്കുഴിയിലോ മുക്കാൽ കീ.മീ.ദൂരമുള്ള രണ്ടുകൈയിലോ എത്തിച്ചേരണം.ചുളക്കടവിൽ നിന്ന് രണ്ടുകൈ വരെ നടവഴി ഉണ്ടെങ്കിലും ഫോറസ്റ്റ് വക ഭൂമിയായതിനാൽ ബ്ളോക്ക് ചെയ്തിരിക്കയാണ്. മലബ്രദേശത്ത് സ്ഥിരതാമസക്കാരായ നാട്ടുകാർ റോഡ് സഞ്ചാര ത്തിന് തുറന്ന് നല്കണമെന്നും ആവശൃപ്പെട്ടു.1987ൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 8മീറ്റർ വീതിയിൽ റോഡ് ടാറിങ് ചെയ്തിരുന്നു. കോടശേരി അതിരപ്പിളളി പങ്ചായത്തിലെ ഗിരിജൻ കോളനികളെയുഃ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാരായ ടി.ബി.ദേവരാജൻ,ബേബി കളപ്പുരക്കൽ എന്നിവർ ആവശൃപ്പെട്ടു.
വെട്ടിക്കുഴി ചൂളക്കടവ് റോഡ് രണ്ടുകൈയിലേക്ക് തുറക്കണം
