Channel 17

live

channel17 live

വെട്ടു കത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൈപ്പമംഗലം സ്റ്റേഷൻ റൗഡി മനോജ് റിമാന്റിൽ

കയ്പമംഗലം : കയ്പമംഗലം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള പെരിഞ്ഞനം സമിതി സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജ്, 45 വയസ് എന്നയാൾക്കെതിരെ പോലീസിൽ പരാതി നൽകുവാൻ പെരിഞ്ഞനം സമിതി സ്വദേശിയായ യുവതി പരാതിക്കാരിക്കൊപ്പം പോയതിലുള്ള വൈരാഗ്യത്താൽ 29/06/2025 തിയ്യതി രാത്രി 10.30 മണിക്ക് കയ്യിൽ വെട്ടു കത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി കഴുത്തിനു നേരെ വെട്ടുകത്തി വീശി ഭികരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിന് രജിസ്റ്റർ ചെയ്ത കേസിൽ മനോജിനെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു. .മനോജിന്റെ പേരിൽ കൊടുങ്ങല്ലൂർ. ചാവക്കാട്, മതിലകം, അന്തിക്കാട്, കൈപ്പമംഗലം, തൃശ്ശൂർ വെസ്റ്റ്, ഷൊർണ്ണൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രിയെ ലൈംഗികമായ പീഢിപ്പിക്കാൻ ശ്രമിക്കൽ, അടിപിടി, അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾ മരണപ്പെടുക, മദ്യലഹരിയിൽ പൊതുസ്ഥത്ത് ശല്യം സൃഷ്ടിക്കുക തുടങ്ങി 23 ക്രമിനൽ കേസുകളുണ്ട്. കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു. കെ.ആർ സബ്ബ് ഇൻസ്പെക്ടർമാരായ ഹരിഹരൻ, ജയ്സൺ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിഷ്, ഗിൽബർട്ട്, സിവിൽ പോലീസ് ഓഫീസർമാരായ ഡെൻസ് മോൻ, ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!