വെണ്ണൂരിന്റെ ഫുട്ബോൾ താരം സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്.ഈ വർഷത്തെ തൃശ്ശൂർ ജില്ലാ സീനിയർ ടീം വൈസ് ക്യാപ്റ്റൻ ആയിരുന്ന ആൻ്റണി പൗലോസിന് ആണ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയത്. 2017-2018,18-19 എന്നീ വർഷങ്ങളിലും തൃശ്ശൂർ സീനിയർ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. 2019-2020 വർഷത്തെ സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ തൃശ്ശൂർ ടീമിലും അംഗം ആയിരുന്നു.2019-2020 വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും ജേഴ്‌സി അണിഞ്ഞു. അന്നമനട വെണ്ണൂർ കുന്നത്ത് പറമ്പിൽ പൗലോസ്, ബേബി ദമ്പതികളുടെ മകനാണ് ബെസ്റ്റിൻ, ബെബിൻ എന്നിവർ സഹോദരൻ മാരാണ്.
ക്രൈസ്റ്റ് കോളേജിൽ ആയിരുന്നു ബിരുദപഠനം.ഒരു വർഷത്തെ പി ജി കോഴ്‌സ് ആയ ലൈബ്രറി സയൻസ് പാസ്സായിട്ടുണ്ട്.
വെണ്ണൂരിന്റെ ഫുട്ബോൾ താരം സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്
