അതിരപ്പിള്ളി : മഴക്കാല പകർച്ചവ്യാധി രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്യഹസന്ദർശന ഡ്യൂട്ടി നോക്കി കൊണ്ടിരുന്ന വെറ്റിലപ്പാറ്റ ഫാമിലി ഹെൽത്ത് സെന്ററിലെ ജീവനക്കാരായ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രേഖാമോൾ 38 വയസ്, ആശാവർക്കർ ഗ്രീനി 55 വയസ് എന്നിവരെ 06.06.2025 തിയതി ഉച്ചയ്ക്ക് 12.30 മണിയോടെ പ്രതിയുടെ ചിക്ലായിയിലുള്ള വീട്ടിലെത്തി പരിശോധിച്ച് വരവെ കുപ്പിയിലുള്ള വെള്ളത്തിൽ കൂത്താടികൾ വളരുവാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ പ്രതി ഇവരെ അസഭ്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി ഔദ്യോഗിക ക്യത്യനിർവഹണം തടസപ്പെടുത്തിയ സംഭവത്തിന് രോഖാമോളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ അതിരപ്പിള്ളി ചിക്ലായി കോട്ടൻകുളങ്ങര സ്വദേശി മൂഞ്ഞേലി വീട്ടിൽ മാർട്ടിൻ 47 വയസ് എന്നയാളെയാണ് 09-06-2025 തിയ്യതി അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം മാർട്ടിനെ കോടതിയിൽ ഹാജരാക്കും. മാർട്ടിന് അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2023 ൽ ഒരു അടിപിടിക്കേസുണ്ട്. അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനിൽ.ടി.ഡി, ജിജു, ജോഷി, എ.എസ്.ഐ ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെറ്റിലപ്പാറ്റ ഫാമിലി ഹെൽത്ത് സെന്ററിലെ ജീവനക്കാരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ
