Channel 17

live

channel17 live

വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനചാരണം നടത്തി

അതിരപ്പിള്ളി ഗ്രാമപഞ്ചത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി ദിനചാരണവും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തങ്ങളുടെ അവലോകന യോഗം കൂടി. മെയ്‌ 18, 19 തീയതികളിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൽ പഞ്ചായത്തിൽ വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടുകൂടി പൊതുജന പങ്കാളിത്ത ത്തോടുകൂടി നടക്കുന്ന ശുചീകരണ പ്രവർത്തനത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. വീടുകളിൽ ശേഖരിച്ചുവെക്കുന്ന അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ നേതൃത്യത്തിൽ ഒരാഴ്ചക്കുള്ളിൽ ശേഖരിക്കുവാനും, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കെതിരെ 2023 ലെ പബ്ലിക് ഹെൽത്ത്‌ നിയമം പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന യോഗങ്ങളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ആതിര ദേവരാജ്, വൈസ് പ്രസിഡന്റ് ശ്രീമതി സൗമ്യ മണിലാൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. റിജേഷ് കെ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അഷിത രമേശ്‌, മെഡിക്കൽ ഓഫീസർ ഡോ. ഷെറിൽ ബെന്നി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. രെജിത്ത് ഗോപിനാഥ്‌ പബ്ലിക് ഹെൽത്ത്‌ നേഴ്സ്മാരായ ശ്രീമതി ലില്ലി പി എ, ശ്രീമതി തങ്കഭായ് എന്നിവർ നേതൃത്യം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!