വെള്ളങ്ങല്ലൂർ ഹാഷ്മി കലാവേദി & വായനശാല വായനപക്ഷാചരണം സമാപനം ഐ വി ദാസ് ഓർമ്മദിനത്തോട് കൂടി ആചരിച്ചു . മാള ഏരിയ സെക്രട്ടറി ഷീബ ഉദ്ഘാടനം ചെയ്തു. എം ബിജു അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട വായനശാല സെക്രട്ടറി അസ്മാബി ലത്തീഫിനെ പൊന്നാടയണയിച്ച് അനുമോദിച്ചു. മുൻ സെക്രട്ടറി എം കെ ബിജു, കബീർ ടി കെ, സുജാത എന്നിവർ ആശംസ അർപ്പിച്ചു. അസ്മാബി ലത്തീഫ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് രമ്യ സുദർശൻ നന്ദി പ്രകടിപ്പിച്ചു.
വെള്ളങ്ങല്ലൂർ ഹാഷ്മി കലാവേദി & വായനശാലവായനപക്ഷാചരണം സമാപനം
