വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 382 ഗുണഭോക്താക്കൾക്കും 46 സർക്കാർ സ്ഥാപനങ്ങൾക്കും ഉള്ള ബയോബിൻ വിതരണം പദ്ധതികളുടെ ഉദ്ഘാടനവും വിതരണവും നടത്തപ്പെട്ടു. 924480 രൂപയാണ് ബയോബിൻ വിതരണ പദ്ധതികൾക്ക് വകയിരുത്തിയത്. ഗുണഭോക്താക്കൾക്ക് 90% സബ്സിഡിയിലും സ്ഥാപനങ്ങൾക്ക് 100% സബ്സിഡിയിലും ആണ് ബയോ കമ്പോസ്റ്റർ ബിന്നുകൾ വിതരണം ചെയ്തത്. ബഹുനപ്പെട്ട വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജന ബാബു അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിയോ ഡേവിസ് സ്വാഗതവും, വൈസ് പ്രസിഡൻറ് ഫസ്ന റിജാസ്, വാർഡ് മെമ്പർ ഷംസു വെളുത്തേരി എന്നിവർ ആശംസകളും അർപ്പിച്ചു. അസിസ്റ്റൻറ് സെക്രട്ടറി സുജൻ പൂപ്പത്തി ഗുണഭോക്താക്കൾക്ക് മാലിന്യ സംസ്കരണത്തിന്റെ ആവശ്യകതയെ പറ്റി ബോധവൽക്കരണം നടത്തി. ബയോബിൻ വിതരണ സ്ഥാപനമായ IRTC യുടെ ജില്ലാ കോർഡിനേറ്റർ ഗ്രീഷ്മ ഗുണഭോക്താക്കൾക്ക് ബയോബിൻ ഉപയോഗിക്കുന്നതിനെ കുറിച്ച് ക്ലാസ് എടുത്തു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബിനുട്ടി കെ എസ് ചടങ്ങിൽ നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, ജീവനക്കാർ , ഗ്രാമ പഞ്ചായത്ത് നിവാസികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിൽ ഗുണഭോക്താക്കൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഉള്ള ബയോബിൻ വിതരണം നടത്തി
