വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വട്ടേക്കാട്ടുകരയില്‍ പണി പൂര്‍ത്തിയാക്കിയ സാലിം അലി ഫൗണ്ടേഷന്റെ പുതിയ കെട്ടിടം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനായി.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ., മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ. വി.പി.നന്ദകുമാര്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സി.എസ്.ആര്‍.മേധാവി പി.എന്‍.സമ്പത്ത് കുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി, ടി.കെ.ഷറഫുദ്ദീന്‍, ഡോ.വി.എസ്.വിജയന്‍, എം.പി.അനൂപ്,എം.കെ.സ്മിത, സീമ ഡേവിസ്,ഡോ. ലളിത വിജയന്‍, കെ.എം.ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വട്ടേക്കാട്ടുകരയില്‍ പണി പൂര്‍ത്തിയാക്കിയ സാലിം അലി ഫൗണ്ടേഷന്റെ പുതിയ കെട്ടിടം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
