സംസ്ഥാന കൃഷി വകുപ്പിൻ്റെ കൃഷിയിടാധിഷ്ഠിത ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബ്ലോക്കിലേയും ഇരിങ്ങാലക്കുട ബ്ലോക്കിലേയും കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള വെള്ളാങ്ങല്ലൂർ ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ്റെ (VIFPO) ആദ്യ പൊതുയോഗം 2024 ആഗസ്റ്റ് 9 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.00 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിന് എതിർവശത്തുള്ള നക്കര കോംപ്ലക്സിലെ എസ് & എസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം MLA വി.ആർ സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് ചേരുന്ന പൊതുയോഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതിയും വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവ്വഹിക്കുന്നു. കൂടാതെ പ്രസ്തുത യോഗത്തിൽ വെള്ളാങ്ങല്ലൂർ ഇരിങ്ങാലക്കുട ബ്ലോക്കുകളുടെ കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ വിവിധ തലത്തിലുള്ള ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരിക്കും. പൊതുയോഗത്തിനോടനുബന്ധിച്ച് രാവിലെ 10.30 ന് കേരള കാർഷിക സർവ്വകലാശാല വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ തെങ്ങു കൃഷിയും പരിപാലനവും സംബന്ധിച്ച വിഷയത്തിൽ പഠനക്ലാസ്സും അതിനു ശേഷം നാളികേര വികസന ബോർഡ് കേരകർഷകർക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള അവതരണവും നടത്തുന്നതാണ്. പൊതുയോഗത്തിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്യുന്നതായിരിക്കും.
വെള്ളാങ്ങല്ലൂർ ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ പൊതുയോഗം നോട്ടീസ്
