Channel 17

live

channel17 live

വെള്ളാങ്ങല്ലൂർ ഗവ. യു പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയും , വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം അഡ്വ.വി. ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനദ്ധ്യാപിക ഷീബ എ.കെ സ്വാഗതവും , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രസന്ന അനിൽ കുമാർ,അസ്മാബി ലത്തീഫ് , ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജിയോ ഡേവീസ് പാറേക്കാടൻ, വാർഡ് മെമ്പർ ഷംസു വെളുത്തേരി, ടി.കെ ഷറഫുദ്ദീൻ , പി ടി എ പ്രസിഡൻ്റ് ലതിക ഷൈജൻ , ഒ എസ് എ പ്രതിനിധി ശ്രീ . കെ വി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളും അർപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എൽ എസ് ജി ഡി വിഭാഗം അസി എഞ്ചിനിയർ ജയ ഒ ആർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ വർഷ പ്രവീൺ ചടങ്ങിൽ നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!