ജാഥ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം വെള്ളാങ്ങല്ലൂർ പഞ്ചായത്ത് സി ഡി എസ്സിന്റെ ആഭിമുഖത്തിൽ ഇരുചക്ര വാഹന വിളമ്പര ജാഥയും,നവകേരള ദീപം തെളിയിക്കലും സംഘടിപ്പിച്ചു. ജാഥ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് ഫ്ലാഗ് ഓഫ് ചെയ്തു. സി ഡി എസ് ചെയർ പേഴ്സൺ ഗീതാഞ്ജലി ബിജു നേതൃത്വം നൽകി. തുടർന്ന് പഞ്ചായത്ത് കോമ്പൗണ്ടിൽ നവകേരള ദീപം തെളിയിച്ചു.മെമ്പർമാരായ ജിയോ ഡേവിഡ്, ഷറഫുദ്ധീൻ, ഷീല സജീവൻ, ഫസ്ന റിജാസ്, സിന്ധു ബാബു, സിമി റഷീദ്, ഷിബി അനിൽ, സെക്രട്ടറി റിഷി എന്നിവർ സന്നിഹിതരായിരുന്നു.