ശിൽപ്പവും 35,000/- രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
സ്വന്തമായി നൊട്ടേഷൻ സിസ്റ്റം ആവിഷ്ക്കരിച്ച് ഒരു കഥകളി വിദ്യാർത്ഥിയായിരി ക്കുമ്പോൾ തന്റെ പത്തൊമ്പതാം വയസ്സിൽ കഥകളിയിലെ കൈമുദ്രകളെ രേഖപ്പെടുത്തു വാൻ ആരംഭിച്ച് ഏതാണ്ട് അരനൂറ്റാണ്ട് കാലം വ്യത്യസ്‌ത ഗുരുക്കന്മാരുടെ കീഴിൽ പഠനം നടത്തി കഥകളിക്കു പുറമെ മോഹിനിയാട്ടം, കൂടിയാട്ടം എന്നീ കലാരൂപങ്ങളിൽ പ്രയോഗത്തിലുളള 1341 മുദ്രകളുടെ ശേഖരം ഉൾക്കൊള്ളുന്ന ഇരിങ്ങാലക്കുട നടനകൈ രളി പ്രസിദ്ധീകരിച്ച വേണുജിയുടെ MUDRA The Language of Kutiyattam, Kathakali and Mohiniyattam എന്ന ബൃഹത് ഇംഗ്ലീഷ് ഗ്രന്ഥം രണ്ടു അവാർഡുകളുടെ നിറവിൽ.
കേരളത്തിന്റെ നാടൻകലാപഠനത്തിനു തുടക്കം കുറിച്ച ഗവേഷകാചാര്യനും, കവി യുമായ സി.എം.എസ്. ചന്തേരയുടെ ജന്മശതാബ്ദി ദശകം പ്രമാണിച്ച് കണ്ണൂരിലെ സംഘവഴക്ക ഗവേഷണ പീഠം ഏർപ്പെടുത്തിയ പ്രഥമ സി.എം.എസ്. ചന്തേര സ്മാരക ഗവേഷണ പുരസ്ക്കാരമാണ് ഒന്നാമത്തേത്. 2024 ഫെബ്രുവരി 12ന് വൈകുന്നേരം 5.30ന് അഴീക്കോട്ട് സംഘടിപ്പിക്കുന്ന ചടങ്ങിൽ ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻപി ളള സമ്മാനിക്കും. പ്രശസ്‌ത ശില്‌പി ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത നാട്യമുദ്ര
ശിൽപ്പവും 35,000/- രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. പൂനെയിലെ ഇന്റർനാഷണൽ ഓതേഴ്‌സ് ഏർപ്പെടുത്തിയിട്ടുള്ള മികച്ച ഗ്രന്ഥത്തിനു ളള ‘ഗോൾഡൻ ബുക്ക് അവാർഡ് 2024 ആണ് മറ്റൊരംഗീകാരമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 17ന് പൂനെയിലാണ് ഈ അവാർഡ് ഔദ്യോഗികമായി നൽകുന്നത്.