കാടൂകുറ്റി ഗ്രാമപഞ്ചായത്തിലെ ചാത്തൻ ചാലിനെ സമീപത്തെ കൃഷിയിടത്തിലാണ് കൃഷിയിറക്കാതെ ഇത്തവണ നെല്ല് കതിരിട്ടത്.
കഴിഞ്ഞ കൊയ്ത്തു കാലത്ത് എത്തിച്ച യന്ത്രങ്ങളിൽ നിന്ന് വീണതും ഉപയോഗിക്കാതെ അവശേഷിച്ച നെല്ലുമാണ് ഇത്തവണ ഇവിടെ കിടന്നു മുളച്ച് ,ഇപ്പോൾ കൊയ്യാൻ പാകമായി നിൽക്കുന്നത് . ആയിരം ഏക്കറോളം വിസ്തൃതിയുള്ള പാടത്തിന്റെ പാതിഭാഗം ഇപ്പോൾ നെല്ല് വിളഞ്ഞിരിക്കുകയാണ് . നേരത്തെ മൂപ്പു കൃഷി ചെയ്തിരുന്ന പാടത്ത് ഇപ്പോൾ മുണ്ടൻ കൃഷി മാത്രമാണ് ചെയ്യുന്നത് .
പല സീസൺനുകളിലും ഇത്തരത്തിൽ നെല്ലുകൾ മുളയ്ക്കുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെ വൻതോതിൽ ഇവ കതിരിടുന്നത്. കൊയ്തെടുക്കാൻ ചിലർ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കൂടുതലായി പതിര് ആയതിനാൽ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുകയാണ് . കൃഷി ചെയ്യാതെ സ്വർണ്ണനിറമായ പാടം കൗതുകമായി അവിടെ തന്നെ നിൽക്കുകയാണ്.