ഫെബ്രുവരി 25,26 തിയതികളിൽ ആയിട്ടാണ് ഉത്സവം നടക്കുന്നത്.
വേലുപ്പിള്ളി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം വിളക്ക് മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ബഹു. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ക്ഷേത്രനടയിൽ വച്ച് നിർവഹിച്ചു.2024 ഫെബ്രുവരി 25,26 തിയതികളിൽ ആയിട്ടാണ് ഉത്സവം നടക്കുന്നത്. ഉത്സവത്തിന്റെ ഗംഭീരമായ നടത്തിപ്പിന് വേണ്ടിയുള്ള ഉത്സവാഘോഷകമ്മിറ്റി നേരത്തെ തന്നെ രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുക യുണ്ടായി. ചടങ്ങിൽ വേലുപ്പിള്ളി ദേവസ്വം പ്രസിഡന്റ് ശ്രീ ബാബു തോംമ്പ്ര അദ്ധ്യക്ഷത വഹിച്ചു. അന്നനാട് കരയോഗം പ്രസിഡന്റ് ശ്രീ പ്രദീപ് പുഞ്ചപ്പറമ്പിലിന് നോട്ടീസ് കൈമാറികൊണ്ട് ആണ് നോട്ടീസ് പ്രകാശനം നടത്തിയത്. ദേവസ്വം സെക്രട്ടറി ശ്രീ രാമചന്ദ്രൻ നായർ, ജോയിൻ സെക്രട്ടറി രാജേഷ്. വൈസ് പ്രസിഡന്റ്.കെ. ബി ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി രാജേഷ്.കെ.യു. വനിതാ സംഘം പ്രസിഡന്റ് ശ്രീമതി ഓമന കൃഷ്ണൻ കുട്ടി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.