Channel 17

live

channel17 live

വേലൂപ്പാടം കോളനിയിൽ ഒരു കോടിയുടെ വികസന പ്രവർത്തികൾ

കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.

വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലൂപ്പാടം പട്ടികജാതി കോളനിയിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു. 113 വീടുകളുള്ള വേലൂപ്പാടം കോളനിയിൽ 42 വീടുകളുടെ അറ്റകുറ്റപ്പണികൾ, മൂന്ന് റോഡുകളുടെ നിർമ്മാണം, കിണർ നവീകരണം തുടങ്ങിയ വിവിധ പ്രവർത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കോളനിയുടെ സമഗ്ര വികസനമാണ് നവീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

‘കെൽ’ ആണ് വികസന പ്രവർത്തനങ്ങളുടെ നിർവഹണ ഏജൻസി. നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിച്ച പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ എ.പി സീന പദ്ധതി വിശദീകരിച്ചു. നിർവഹണ ഏജൻസിയായ കെൽ പ്രതിനിധി റിഥ്വി രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ, ജില്ലാ പഞ്ചായത്തംഗം വി.എസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ സദാശിവൻ, ഷീല ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ബഷീർ, റഷീദ് അരീക്കോട് തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!