18.5 ലക്ഷം രൂപയിൽ നവീകരിക്കുന്ന വരന്തരപ്പിള്ളി നാലാം വാർഡിലെ വേലൂപ്പാടത്തുള്ള വെട്ടിങ്ങപ്പാടം – പുതിയ മഠം റോഡ് നിർമ്മാണ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തിയാണ് റോഡിൻ്റെ നിർമ്മാണം ആരംഭിക്കുന്നത്.വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ് ചടങ്ങിൽ അധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓവർസിയർ ശ്രീവിശാൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ കെ സദാശിവൻ, അൽജോ പുളിക്കൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു ബഷീർ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി തോമസ്, എം എ ജോയ്, എൻ എം സജീവൻ, റഷീദ് വരിക്കോടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.