വി എഫ് പി സി കെ യുടെ സഹകരണത്തോടെ കൊറ്റനല്ലൂരിൽ പ്രവർത്തിക്കുന്ന വേളൂക്കര സ്വാശ്രയ കർഷകസംഘം വാർഷിക പൊതുയോഗം മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ശ്രീഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡൻറ് ശ്രീ ജോൺ കുറ്റിയിൽ അധ്യക്ഷത വഹിച്ചു.സ്വാഗതം റിട്ടയേർഡ് പ്രൊഫസർ ശ്രീ വർഗീസ് മാസ്റ്റർ ആശംസിച്ചു.വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജെൻസി ബിജു, വാർഡ് മെമ്പർ ശ്രീ ലീന ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർ ശ്രീ P. O തോമസ്, V F P C K തൃശ്ശൂർ ജില്ലാ മാനേജർ ശ്രീ എ എ അംജ, വി.എഫ്.പി.സി.കെ മാർക്കറ്റിംഗ് ഓഫീസർ ശ്രീ അനുപമ വർമ്മ, ഡെപ്യൂട്ടി മാനേജർ ശ്രീ വിശ്വനാഥൻ എ എ എന്നിവർ പ്രസംഗിച്ചു.*അതോടൊപ്പം മികച്ച കർഷകരേയും, മികച്ച കച്ചവടക്കാരേയും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച മെമ്പർ കർഷകരുടെ മക്കളേയും ആദരിക്കുകയുമു ണ്ടായി. സമിതി ട്രഷറർശ്രീ പാട്രിക് തൊമ്മാന നന്ദി അറിയിച്ചു.
വേളൂക്കര സ്വാശ്രയ കർഷകസംഘം വാർഷിക പൊതുയോഗവും കർഷകരെ ആദരിക്കലും നടത്തി
