ഓഗസ്റ്റ് 25 മുതൽ 27 വരെ വരെ സംഘടപ്പിച്ച ഓണം വിപണനമേള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു.
വരവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്ക് തുടക്കമായി. ഓഗസ്റ്റ് 25 മുതൽ 27 വരെ വരെ സംഘടപ്പിച്ച ഓണം വിപണനമേള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു.
പ്രാദേശികമായി ഉത്പാദിപ്പിച്ച സ്പെഷ്യൽ ചെങ്ങാലി കോടൻ നേന്ത്രക്കായ, സംഘകൃഷികാർ , സംരഭകർ, അയൽകൂട്ടങ്ങൾ, എന്നിവരുടെ പച്ചക്കറികൾ, പൂക്കൾ, തുണി ഉൽപന്നങ്ങൾ , ഓക്സിലറി ഗ്രൂപ്പുകളുടെ ചെണ്ടുമല്ലി പൂക്കൾ,കുഴിമന്തി , ബിരിയാണി, വിവിധയിനം പായസം, ലൈവ് ചിപ്സ്, എന്നിവയും ചന്തയിൽ ഒരുക്കും . ജില്ലയിലെ മികച്ച സി ഡി എസും, മോഡൽ സി ഡി എസുമായ വരവൂർ സിഡിഎസ് കഴിഞ്ഞ വർഷം ഓണ വിപണിയിൽ കാൽ കോടിയുടെ വിറ്റ് വരവ് നേടി വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇത്തവണയും മികച്ച വിറ്റ് വരവ് നേടുമെന്ന പ്രതീക്ഷയിലാണ് വരവൂർ സി ഡി എസ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത അധ്യക്ഷയായി. കുടുംബശ്രീ ചെയർപേഴ്സൺ വി കെ പുഷ്പ , വൈസ് പ്രസിഡൻറ് കെ കെ ബാബു, ജില്ലാ പഞ്ചായത്ത് മെംബർ പി സാബിറ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി എ ഹിദായത്തുള്ള, പി കെ യശോദ, വിമല പ്രഹ്ളാദൻ,വാർഡ് മെംബർമാരായ വി കെ സേതുമാധവൻ, സജീഷ്, അനിത, ജിഷ, എം ബീവാത്തുകുട്ടി, കുടുംബശ്രി ജില്ലാമിഷൻ എ ഡി എം. സി. കെ രാധാക്യഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി , എൽ എം ഷെരീഫ്, മെംബർ സെക്രട്ടറി എം കെ ആൽഫ്രെഡ്, സി സി എസ് വൈസ് ചെയർപേഴ്സൺ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.