Channel 17

live

channel17 live

വ്യത്യസ്തമായി പൂക്കളം ഒരുക്കി വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്

ഭരണഘടനയുടെ ചിഹ്നം അടങ്ങുന്നതാണ് പൂക്കളം. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരുമാണ് അർത്ഥവത്തായ ഈ പൂക്കളത്തിന്റെ ശില്പികൾ.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ഓണത്തെ വരവേറ്റു. ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഭരണഘടനയുടെ ആത്മഭാവം ഉൾക്കൊള്ളുന്ന പൂക്കളം ഒരുക്കി.

ഇന്ത്യൻ പൗര ജീവിതത്തിന്റെ ഓരോ തുടുപ്പിലും ഭരണഘടനയുടെ ഹൃദയ താളം ഇഴുകിച്ചേർന്നിട്ടുണ്ടെന്ന് തെളിയിക്കുകയാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്. ഭരണഘടനയുടെ ചിഹ്നം അടങ്ങുന്നതാണ് പൂക്കളം. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരുമാണ് അർത്ഥവത്തായ ഈ പൂക്കളത്തിന്റെ ശില്പികൾ. വെള്ളാങ്ങല്ലൂരിലെ ഓരോരുത്തരുടെയും മനസ്സിൽ ഭരണഘടനയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ബ്ലോക്ക്‌ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭരണഘടനയുടെ പ്രാധാന്യം അറിയിച്ചു കൊടുക്കാൻ ഒരു വർഷം നീണ്ടു നിൽക്കുന്ന ബൃഹത്തായ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്ന പശ്ചാത്തലത്തിനാണ് ഓണപ്പൂക്കളവും ഒരുക്കിയത്. കഴിഞ്ഞ ആഴ്ചയിലാണ് ഭരണഘടന വിജ്ഞാനോത്സവം പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചത്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!