Channel 17

live

channel17 live

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി

കൊടുങ്ങല്ലൂർ : ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരയണീയം വീട്ടിൽ നാരായണ ദാസ് 58 വയസ് എന്നയാളെയാണ് തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS രൂപികരിച്ച കൊടുങ്ങല്ലൂർ DySP V.K. Raju വിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബാഗ്ലൂരിൽ നിന്ന് പിടികൂടിയത്. 2023 ഫെബ്രുവരി 27 നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽ എസ് ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന വസ്തുക്കൾ ചാലക്കുടി എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് FIR രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഷീല സണ്ണി 72 ദിവസം ജയിലിൽ കിടന്നു. എന്നാൽ രാസപരിശോധനയിൽ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. തുടർന്ന് ഷീല സണ്ണിയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷീലയെ മയക്കുമരുന്നു കേസിൽ കുടുക്കുന്നതിനായ ഗുഢാലോചന നടന്നതായി വ്യക്തമായതിനെ തുടർന്ന് കേസിൽ നാരയണ ദാസിനെ പ്രതി ചേർക്കുകയായിരുന്നു ഹൈക്കോടതി നിർദേശപ്രകാരം ഈ കേസ് കേസിന്റെ അന്വേഷണം എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും കേരളാ പോലീസിന് കൈമാറിയിട്ടുള്ളതും. ഈ കേസിന്റെ അന്വേഷണത്തിനായി കൊടുങ്ങല്ലൂർ DySPയായ ശ്രീ V.K. Raju വിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുള്ളതും 07.03.2025 തീയ്യതി ഈ കേസിന്റെഅന്വേഷണം ഏറ്റെടുത്തിട്ടുള്ളതുമാണ്.

കേസിന്റെ അന്വേഷണത്തിൽ നാരായണദാസ് എന്നയാളും, ലിവിയ ജോസ്, വരയിലാൻവീട്, മറ്റൂർ വില്ലേജ്, കാലടി എന്നിവർ ചേർന്നാണ് ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുവാൻ ഗൂഡാലോചന നടത്തിയതെന്ന് വെളിവായിട്ടുള്ളതാണ്. തുടർന്ന് നാരായണദാസ് Banglore ൽ ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് സബ് ഇൻസ്പെക്ടർമാരായ Lalsan, Saji Vargheese, Senior Civil Police Officer Midhun R Krishna എന്നിവർ Bangloreലേക്ക് എത്തി നാരായണദാസ് ഒളിവിൽ താമസിച്ചിരുന്ന Honga Sandra Bommanhalli എന്ന സ്ഥലത്തു നിന്നും നാരായണദാസിനെ 29.04.2025 തീയ്യതി രാവിലെ 04.00 മണിയോടെ കൊടുങ്ങല്ലൂരിലേക്ക് കൂട്ടികൊണ്ടുവന്നിട്ടുള്ളതാണ്. തുടർന്ന് നാരായണദാസിനെ വിശദമായി ചോദ്യം ചെയ്തതിൽ നാരായണദാസ് കുറ്റം സമ്മതിച്ചിട്ടുള്ളതും, നാരായണദാസിന്റെ അറസ്റ്റ് ഇന്ന് 29.04.2025 തീയ്യതി 12.30 മണിക്ക് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS, കൊടുങ്ങല്ലൂർ DySP, ശ്രീ V.K. Raju, മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ ഷാജി, കൊരട്ടി പോലീസ് ഇൻസ്പെക്ടർ ശ്രീ അമൃത് രംഗൻ, വലപ്പാട് പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ എബിൻ, അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻസബ്ബ് ഇൻസ്പെക്ടർ സജി വർഗ്ഗീസ് , ചാലക്കുടി പോലീസ് സ്റ്റേഷൻ ASI ജിനി, കൊടുങ്ങല്ലൂർ കൺട്രോൾ റൂം SCPO മിഥുൻ. ആർ. കൃഷ്ണ, സബ്ബ് ഇൻസ്പെക്ടർ ലാൽസൻ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻSI ജലീൽ, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് SI മാരായ പ്രദീപ്, സതീശൻ, CPO നിഷാന്ത്, ASI ബിനു, SCPO വിനോദ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!